India

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാനമായി ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ

“Manju”

റെയ്‌ക്കവീക്ക് ഓപ്പൺ ചെസ് ടൂർണമെന്റ് സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ പ്രജ്ഞാനന്ദ. 16-കാരനായ പ്രജ്ഞാനന്ദ മറ്റൊരു ഇന്ത്യക്കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനെ തോൽപ്പിച്ച് കൊണ്ടാണ് നേട്ടം കരസ്ഥമാക്കിയത്. ഐസ്‌ലാൻഡിലെ തലസ്ഥാനമായ റെയ്‌ക്കവീക്കിലായിരുന്നു മത്സരം.

ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദ 7.5/9 എന്ന നിലയിലാണ് ഫൈനലിൽ സ്‌കോർ നേടിയത്. മാക്സ് വാമർഡാം, മാഡ്സ് ആൻഡേഴ്സൺ, ഹ്ജോർവർ സ്റ്റെയ്ൻ ഗ്രെറ്റാർസൺ, അഭിമന്യു മിശ്ര എന്നിവർ പകുതി പോയിന്റ് പിന്നിട്ട് രണ്ടാം സ്ഥാനത്തെത്തി. ഏപ്രിൽ 6 മുതൽ 12 വരെയായിരുന്നു ടൂർണമെന്റ്. 15,000 യൂറോ (12 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ആണ് മത്സരത്തിൽ സമ്മാനം.

നേരത്തെ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ കൗമാര താരം ആർ പ്രജ്ഞാനന്ദ വിജയം കൈവരിച്ചത്. കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് പ്രജ്ഞാനന്ദ. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റേയും നാഗലക്ഷ്മിയുടേയും മകനായ പ്രജ്ഞാനന്ദയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചിരുന്നു.

Related Articles

Back to top button