KeralaLatest

തേക്കടി പുഷ്പമേളയ്ക്ക് തുടക്കം

“Manju”

ഇടുക്കി : പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. മെയ് 2 വരെയായിരിക്കും മേള. കുമളി പഞ്ചായത്ത്, തേക്കടി അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവരാണ് മേളയുടെ സംഘാടകര്‍.
കല്ലറയ്‌ക്കല്‍ ഗ്രൗണ്ടിലാണ് പുഷ്പമേളയ്‌ക്ക് ആരംഭം കുറിച്ചത്. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്.

മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് തയ്യാറാക്കുന്ന പതിനായിരക്കണക്കിന് ചെടികളും, പൂക്കളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാര്‍ക്കും ക്രമീകരിച്ചിട്ടുണ്ട്. പുഷ്പമേള 32 ദിവസം നീണ്ടു നില്‍ക്കും. വിവിധ മത്സരവും, എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രൊഫഷണല്‍ ട്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള കലാസമിതികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ജൈവകൃഷി പ്രോത്സാഹനം മുന്നില്‍ കണ്ട് ജൈവ കര്‍ഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Back to top button