LatestThiruvananthapuram
പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കെ ലളിത അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ കെ ലളിത അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം എസ്എടി ആശുപത്രി മുന്‍ പ്രഫസറും വകുപ്പു മേധാവിയുമായിരുന്നു. വിരമിച്ച ശേഷം പട്ടം എസ്യുടിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
സാംസ്കാരിക പ്രവര്‍ത്തകനും ഖാദി ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന പരേതനായ സി വി ത്രിവിക്രമനാണ് ഭര്‍ത്താവ്. ലക്ഷ്മി മനു കുമാര്‍, നടി മാല പാര്‍വതി എന്നിവര്‍ മക്കളാണ്.
സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തില്‍.