KeralaLatest

രാജി സന്നദ്ധത അറിയിച്ച്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍

“Manju”

തിരുവനന്തപുരം;സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വമ്പന്‍ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. മുല്ലപ്പള്ളി തന്റെ രാജി സന്നദ്ധ കേന്ദ്ര നേതൃത്വത്തോട് അറിയിച്ചു. താന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കെ പി സി സി അധ്യക്ഷന്‍ ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.

മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടു. കൂട്ടുത്തരവാദിത്തമാണ് പരാജയത്തിന് ഉള്ളതെന്നും അതിനാല്‍ തീരുമാനം കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് 41 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. എല്‍ഡിഎഫ് 99 സീറ്റിലും എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത് 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ്.

Related Articles

Back to top button