IndiaLatest

ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടായി: മകന് വിഷം നല്‍കി വീട്ടമ്മ ജീവനൊടുക്കി

“Manju”

അമ്ബത്തൂര്‍: സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് മകന് വിഷം നല്‍കി ജീവനൊടുക്കി യുവതി. ചെന്നൈ അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ തവജ് എഴുന്നേറ്റപ്പോള്‍ അമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അയല്‍വാസിയെ വിവരമറിയിച്ചു. അവര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇതിനിടെ തവജിനും ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. കുട്ടി അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.
സാമ്ബത്തികഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. 15 വര്‍ഷം മുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയായത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും പരസ്പരം വിവാഹബന്ധം വേര്‍പ്പെടുത്തി. പിന്നീട്, മകനോടൊത്ത് ചെന്നൈയില്‍ ആയിരുന്നു ലത കഴിഞ്ഞിരുന്നത്.

Related Articles

Back to top button