Uncategorized

തമിഴ്നാട്ടിലും മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

“Manju”

ചെന്നൈ ; ഡല്‍ഹിക്ക് പിന്നാലെ തമിഴ്‌നാട്ടിലും മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡല്‍ഹിയിലും പഞ്ചാബിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.

രാജ്യത്ത് പ്രത്യേകിച്ച് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ 39 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ വര്‍ധനവ് വരുന്ന സാഹചര്യത്തില്‍ പരിശോധ വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18000 സാമ്പിളുകളായിരുന്നു നിലവില്‍ പ്രതിദിനം ശേഖരിച്ചിരുന്നത്. ഇത് 25000 ആക്കാനാണ് നിര്‍ദേശം. ഇതിനിടെ ഐഐടി മദ്രാസില്‍ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button