KeralaLatestThiruvananthapuram

സനാതന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

തിരുവനന്തപുരം: അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന്   ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി സൗത്ത് ഫോർട്ട് പ്രിയദർശിനി ഹാളിൽ നടക്കുന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രചോദിപ്പിക്കാന്‍ കഴിയുന്നതാണ് ഭാരതത്തിന്റെ ചിന്താധാരകള്‍. അത് വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും സ്മൃതികളിലൂടെയും ലോകത്ത് പ്രചുരപ്രചാരം നേടിയതാണെന്നും ഓരോ ഭാരതീയനും അതിന്റെ കാവൽക്കാരാകണമെന്നും സ്വാമി കൂട്ടിച്ചേർത്തു. ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡന്റ് എം. ഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കിംഗ് ചെയർമാൻ കെ.രാജശേഖരൻ , സിദ്ധ കോളേജ് പ്രിൻസിപ്പൽ ഡോ.പി. ഹരിഹരൻ, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. സേതുനാഥ് എന്നിവർ പ്രസംഗിച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. പ്രശസ്ത സിനിമ സംവിധായകൻ വിവേക് രജ്ഞൻ അഗ്നിഹോത്രിയാണ് മുഖ്യാതിഥി. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും. 27 ന് ആരംഭിക്കുന്ന സമ്മേളനം മെയ് 1 ന് സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് മുതൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ക്ലിനിക്കൽ വിഭാഗം ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും.

Related Articles

Back to top button