KeralaLatest

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.

“Manju”

 

കാസർഗോഡ് :കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപം കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.കുമ്പള ബദ് രിയ നഗര്‍ സ്വദേശി നുസൈഫ് (18), മിഥുന്‍ (19) എന്നിവരാണ് മരിച്ചത്. മാരുതി സെന്‍ കാറാണ് അപകടത്തില്‍ പെട്ടത്.

മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൊഗ്രാല്‍ സ്വദേശി ഷഹലിനാണ് ഗുരുതരമായി പരിക്കേറ്റത്.

Related Articles

Back to top button