LatestThiruvananthapuram

ആശാരിപ്പണിയുടെ മറവില്‍ നാടന്‍ തോക്ക് നിര്‍മാണം

“Manju”

തിരുവനന്തപുരം: വെമ്പായത്ത് വീട്ടില്‍ നാടന്‍ തോക്ക് നിര്‍മാണം നടക്കുന്നതായി പൊലീസ് കണ്ടെത്തി. തോക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒട്ടേറെ സാധനങ്ങള്‍ പരിശോധനയില്‍ ഇവിടെനിന്നും പിടിച്ചെടുത്തു. വെമ്പായം അരശുമൂട്ടിലെ അസീമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചിലേറെ തോക്കുകള്‍ നിര്‍മിക്കാനുള്ള സര്‍വ ഉപകരണങ്ങളും, ഗണ്‍ പൗഡര്‍, പിസ്റ്റള്‍ തുടങ്ങിയവയടക്കം പിടിച്ചെടുത്തത്.

ആശാരി പണിക്കാരനാണ് അസീം, ഇതിന്റെ മറവിലായിരുന്നു വീട്ടില്‍ തോക്ക് നിര്‍മാണം നടത്തിയത്. അസീമിനൊപ്പം ആര്യനാടുകാരന്‍ സുരേന്ദ്രനും തോക്ക് നിര്‍മാണത്തില്‍ പങ്കുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം വിതുരയിെല ആലയില്‍ പോയിരുന്നു. തോക്കിന്റെ ബാരലില്‍ ഗ്രൂ പിടിപ്പിക്കാനാണ് പോയത്. ആല ഉടമസ്ഥന്‍ ഇക്കാര്യം വിതുര സി.ഐ ശ്രീജിത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് വട്ടപ്പാറ സി.ഐ ഗിരിലാലിന്റെ സംഘം അസീമിന്റെ വീട്ടിലെത്തി പരിശോധിച്ചതോെടയാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. ആവശ്യക്കാര്‍ക്ക് നിര്‍മിച്ച്‌ നല്‍കിയിരുന്നെന്നാണ് ഇരുവരുടെയും മൊഴി. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ച്‌ വിറ്റിരുന്നതായാണ് പൊലീസിന്റെ സംശയം.

Related Articles

Back to top button