IndiaKeralaLatest

ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ ഈ മാസം തന്നെ,പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരീക്ഷണത്തില്‍ ഉളള ഏതെങ്കിലും ഒരു കൊവിഡ് വാക്സിന്‍ ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബന്ധപ്പെട്ടവരുടെ അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. ഇപ്പോള്‍ പരീക്ഷണത്തിലുളള വാക്സിനുകള്‍ ഏറെ സുരക്ഷിതവും കാര്യക്ഷമവുമാണെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇതിനകം 80000 പേരിലാണ് രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതില്‍ ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഓക്‌സ്ഫഡിന്റെയും റഷ്യയുടെയും വാക്സിനുകള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല്‍ ട്രയലിലാണ്. ഓക്‌സ്ഫഡ് വാക്‌സിനെതിരെ ഉയര്‍ന്ന ആരോപണം വസ്തുതാപരമല്ല. വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല ഇത്. തുടക്കത്തില്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കാനുളള വാക്‌സിന്‍ ലഭ്യമാകില്ല. അതിനാല്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കി അതനനുസരിച്ചായിരിക്കും വിതരണം. പ്രായമായവര്‍, രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും തുടക്കത്തില്‍ വാക്സിന്‍ ലഭ്യമാക്കുക-അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധയുടെ തോത് കുറഞ്ഞിട്ടുണ്ടെന്നും അടുത്ത മൂന്നുമാസത്തിനുളളില്‍ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ വലിയൊരു മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button