KeralaLatest

ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച്  പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു.

“Manju”

മുളങ്കുന്നത്ത്കാവ് : ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിന്റെ നാലാമത് പ്രതിഷ്ഠാവാർഷികം ഭക്തിനിർഭരമായി ആഘോഷിച്ചു.  രാവിലെ 10 മണിക്ക് നടന്ന വാര്‍ഷിക ആഘോഷ പൊതുസമ്മേളനം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.  “മഹാത്മാക്കളുടെ വേദനകൾ ലോകത്തിന്റെ കർമഗതിയെ സ്വാധീനിച്ചു നിൽക്കുന്നു. “വെന്നും,  മാനവ ചരിത്രത്തിൽ ഇന്നോളം വന്നിട്ടുള്ള മഹാത്മാക്കൾ അനുഭവിച്ച വേദനകൾ എങ്ങനെയൊക്കെ ഈ ലോകത്തിന്റെ ഗതിവിഗതികളെ മാറ്റി മറിച്ചു എന്നും ഗുരുശിഷ്യ ബന്ധത്തിലൂടെ ലോകത്തോട് അനുഭവപ്പെടുത്തി കൊടുത്ത മഹാഗുരുവാണ് നവജ്യോതിശ്രീ കരുണാകരഗുരുവെന്ന്  സ്വാമി മുഖ്യ പ്രഭാഷണത്തിലൂടെ വെളിപ്പെടുത്തി.

ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് ഹെഡ് അഡ്മിനിസ്ട്രേഷൻ ജനനി വിജയ ജ്ഞാന തപസ്വിനി  അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  ഇൻചാർജ് ശാന്തിഗിരി  പാലക്കാട് ഏരിയ ഹെഡ്   ജനനി കല്പന ജ്ഞാന തപസ്വിനി ആമുഖ പ്രഭാഷണം നടത്തുകയുണ്ടായി.  എറണാകുളം ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി തനിമോഹൻ ജ്ഞാന തപസ്വി, ജനനി തേജസ്വി ജ്ഞാന തപസ്വിനി ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് ഇൻചാർജ്  സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി, തൃത്താല ശിവഗിരി മഠം സക്രട്ടറി സ്വാമി ജ്ഞാനതീർത്ഥ, തങ്ങാലൂര്‍ നിത്യഹരിത സഹായ മാതാ ചര്‍ച്ച്  റവ. ഫാദർ ജോഫി ചിറ്റിലപിള്ളി,  മുളങ്കുന്നത്തുകാവ് സ്വാന്ത്വനം മഹല്‍ മസ്ജിദ് ഇമാം  അബ്ദുൽ അസീസ് നിസാമി എന്നിര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി,  വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എൻ. കെ രാധാകൃഷ്ണൻ, അവണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ   സുരേഷ് അവണൂർ,  ജിഷ പ്രദീപ്, സിപിഎം അവണൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ കൃഷ്ണകുമാർ, ബിജെപി വടക്കാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി സി.കൃഷ്ണ കുമാർ, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (മാര്‍ക്കറ്റിംഗ്) ടി.ആർ. സത്യൻ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ സി.എസ് രാജൻ സ്വാഗതവും വി.എസ്.എന്‍.കെ. കോര്‍ഡിനേറ്റര്‍ ബിനോജ് എം ആർ  കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button