Uncategorized

കൊവിഡില്‍ പരോള്‍ കിട്ടിയവര്‍ ജയിലുകളിലേക്ക് മടങ്ങണം

“Manju”

ഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവ് പുള്ളികള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചക്കുള്ളില്‍ അതാത് ജയിലുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് കോടതി നിര്‍ദേശം. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

രാജ്യത്ത്‌ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി ‍പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ജയിലിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വര്‍ഷത്തിന് മുകളില്‍ തടവുശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Related Articles

Back to top button