LatestThiruvananthapuram

സി ഇ ടി യുടെ ടെസ്ല ടെക് ഫെസ്റ്റിവല്‍ മെയ് ഏഴിന്

“Manju”

തിരുവനന്തപുരം: കോളേജ് ഒഫ് എഞ്ചിനീയറിംഗ് (സി ഇ ടി) യിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ ഫെസ്റ്റിവലായ ടെസ്ല മെയ് ഏഴിനു സി ഇ ടി ക്യാമ്പസില്‍ വച്ച്‌ നടക്കും. വിദ്യാര്‍ത്ഥികളുടെ ഇലക്‌ട്രിക്കല്‍,​ ഇലക്‌ട്രോണിക്സ് മേഖലയില്‍ ഉള്ള സാങ്കേതിക നൈപുണ്യം വര്‍ദ്ധിപ്പിക്കുക, നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തുക, സാങ്കേതിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ടെസ്ല യുടെ ലക്ഷ്യങ്ങള്‍.

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ് സംബന്ധമായ പേപ്പര്‍ പ്രസന്റേഷനുകള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, മത്സരങ്ങള്‍ തുടങ്ങിയവ പരിപാടിയെ കൂടുതല്‍ മിഴിവുറ്റതാക്കും. വിവിധ വിഭാഗങ്ങളിലായി നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ https://tesla20.cet.ac.in എന്ന വെബ്‌സൈറ്റിലുള്ള രജിസ്‌ട്രേഷന്‍ ലിങ്കുകള്‍ പൂരിപ്പിയ്ക്കുക. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഫോണ്‍ നമ്പര്‍‍‍ +918921516823, +91 81139 93857

 

Related Articles

Back to top button