KeralaLatest

ഇന്ത്യയുടെ സ്വന്തം ഇലക്‌ട്രിക് ബസ് പുറത്തിറക്കി

“Manju”

ന്യൂഡല്‍ഹി: പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ സ്വന്തം ഇലക്‌ട്രിക്ക് ബസ് പുറത്തിറക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ തന്നെയാണ് ബസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അല്‍പ്പം പോലും വായു മലിനീകരണം ഇല്ലാത്ത, അതേസമയം പൊതുഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുന്ന ഇലക്‌ട്രിക് ബസാണിതെന്ന് ഉദ്ഘാടന ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഇകെഎ9 എന്ന ബസ്. പൂനെയില്‍ നടന്ന ചടങ്ങില്‍ നിതിന്‍ ഗഡ്കരി വാഹനം പരിശോധിച്ചു. ഒന്‍പത് മീറ്റര്‍ നീളമുണ്ട് ഈ ഇലക്‌ട്രിക് ബസിന്. ഇകെഎ ആന്‍ഡ് പിനക്കിള്‍ ഇന്‍ഡസ്ട്രീസാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കമ്ബനിയുടെ ആദ്യത്തെ ബാറ്ററി ഇലക്‌ട്രിക് ബസ്സാണിത്. നിലവിലുള്ള ബസുകളെക്കാള്‍ ചെലവ് കുറവാണെന്ന് വാഹന നിര്‍മ്മാതാക്കള്‍ പറയുന്നു. സ്റ്റെയിലന്‍സ് സ്റ്റീലിലാണ് ബസ്സിന്റെ നിര്‍മ്മാണം.
200 കിലോ വാട്ടിന്റെ ഇലക്‌ട്രിക് മോട്ടോറാണ് ബസ്സിന്റെ പ്രധാന ഭാഗം. ലോഫ്‌ളോര്‍ ബസ്സാണിത്. താഴെ നിന്നും 650 മീറ്ററാണ് ഉയരം. പ്രായമുള്ളവര്‍ക്കും എളുപ്പം കയറാന്‍ സാധിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. 31 പേര്‍ക്ക് ബസ്സില്‍ ഒരേ സമയം ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. ദിവ്യാംഗരുടെ ചക്രക്കസേര ഉരുട്ടി കയറ്റാനുള്ള റാമ്ബും ബസ്സില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന വേളയില്‍ ഇന്ത്യയില്‍ വാണിജ്യ ഇലക്‌ട്രിക് മൊബിലിറ്റി രൂപപ്പെടുത്താനുള്ള കമ്ബനിയുടെ ശ്രമങ്ങളേയും നവീകരത്തേയും നിതിന്‍ ഗഡ്കരി പ്രശംസിച്ചു. രാജ്യത്ത് നിലവില്‍ 12 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങളാണുള്ളത്. ഡിസംബര്‍ അവസാനത്തോടെ ഇത് 40 ലക്ഷമായും അടുത്ത രണ്ട് വര്‍ഷത്തിന്‌ശേഷം ഇത് മൂന്ന് കോടിയായും ഉയര്‍ത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

Related Articles

Back to top button