IndiaLatest

രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി ; രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124-എ വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഒരു കൂട്ടം ഹര്‍ജികള്‍ മുന്‍നിര്‍ത്തി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിച്ചത്.

നിയമം മാറ്റേണ്ട കാര്യമില്ലെന്നും ദുരുപയോഗം ഇല്ലാതാക്കാന്‍ മാര്‍ഗരേഖ കൊണ്ടുവന്നാല്‍ മതിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ ദിവസവും സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് നാടകീയമായ നിലപാട് മാറ്റം. രാജ്യദ്രോഹ നിയമം വ്യാപകമായി ദുരുപയോഗിക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച്‌ എഡിറ്റേഴ്സ് ഗില്‍ഡ്, പീപ്ള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് തുടങ്ങിയ സംഘടനകളും നിരവധി മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

 

Related Articles

Back to top button