KeralaLatest

ഐ വി എഫ് ഡോക്ടര്‍ അവാര്‍ഡ് ഡോ. അശ്വതികുമാരന്‍ കരസ്ഥമാക്കി

“Manju”

കോട്ടക്കല്‍: വന്ധ്യതാ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടേയും സെന്ററുകളുടേയും കൂട്ടായ്മയായ ഫേര്‍ട്ടിലിറ്റി ഡയറക്ടറി ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടര്‍മാരിലരാളായിആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. അശ്വതി കുമാരനെ തെരഞ്ഞെടുത്തു.
രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് സെന്ററുകളില്‍ ഒന്ന് എന്ന അംഗീകാരം കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗമായ ആസ്റ്റര്‍ മിറക്കിള്‍ ഫെര്‍ട്ടിലിറ്റി & ഐ വി എഫ് സെന്ററും കരസ്ഥമാക്കി.
ഐ വി എഫ് ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയും ഡോക്ടര്‍മാരുടേയും ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയാണ് ഫേര്‍ട്ടിലിറ്റി ഡയറക്ടറി. ഇതില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ സ്ഥാപനങ്ങളും ഡോക്ടര്‍മാരും നല്‍കുന്ന സേവനങ്ങളെ വിദഗ്ദ്ധര്‍ ചേര്‍ന്ന് വിശദമായി അവലോകനം ചെയ്ത ശേഷമാണ് ഓരോ വര്‍ഷവും അതത് വര്‍ഷങ്ങളില്‍ ഏററവും മികച്ച സേവനം പ്രദാനം ചെയ്ത ഡോക്ടര്‍മാരേയും സെന്ററുകളേയും തെരഞ്ഞെടുക്കുന്നത്.
ഇരുപത് പേരാണ് ഈ ലിസ്റ്റില്‍ അംഗങ്ങളാവുക. ഏറ്റവും പ്രധാനപ്പെട്ട ഈ ലിസ്റ്റിലാണ് ഇന്ത്യയിലെ മുന്‍നിര ഐ വി എഫ് സ്‌പെഷ്യലിസ്റ്റുകളോടൊപ്പം ഡോ. അശ്വതി കുമാരനും, ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളോടൊപ്പം ആസ്റ്റര്‍ മിംസ് കോട്ടക്കലും ഇടം നേടിയത്. ബഹു. സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി  വി. അബ്ദുറഹ്‌മാന്‍ ആദരവ് കൈമാറി.

Related Articles

Back to top button