KeralaLatest

രാജ്യത്ത് കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത് മുസ്ലീം മതത്തില്‍: കുടുംബാരോഗ്യ സര്‍വ്വേ

“Manju”

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത് മുസ്ലീം മതത്തിലെന്ന് കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു.
പ്രത്യുല്‍പ്പാദന നിരക്ക് ഏറ്റവും കൂടുതലുള്ളത് മുസ്ലീങ്ങള്‍ക്കാണെന്ന് കണക്കുകള്‍ പറയുന്നു. ബുദ്ധമത വിശ്വാസികള്‍ക്കാണ് ഫെര്‍ട്ടിലിറ്റി കുറവ്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സര്‍വേയില്‍ പരിഗണിക്കപ്പെട്ടു. ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ അഞ്ചാമത്തെ റിപ്പോര്‍ട്ടാണിത്.മുസ്ലീങ്ങളുടെ പ്രത്യുല്‍പ്പാദന നിരക്ക് മറ്റ് മതവിഭാഗങ്ങളെക്കാള്‍ ഇപ്പോഴും ഉയര്‍ന്ന് തന്നെയാണ്. എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ കുറവാണ് ഇത്തവണത്തെ സര്‍വ്വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16ല്‍ 2.6 ആയിരുന്നു പ്രത്യുല്‍പ്പാദന നിരക്ക് എങ്കില്‍ 2019-21 ആയപ്പോഴേയ്‌ക്കും 2.3 ആയി കുറഞ്ഞു. 2015-16ലെ ഹിന്ദുക്കളിലെ പ്രത്യുല്‍പ്പാദന നിരക്ക് 2.1 ആയിരുന്നെങ്കില്‍ ഇപ്പോഴത് 1.94 ആയി കുറഞ്ഞു.

Related Articles

Back to top button