IndiaLatest

മധ്യപ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 13 മരണം

“Manju”

 

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഗുണയില്‍ ബുധനാഴ്ച്ച രാത്രി ട്രക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വകാര്യ ബസിനു തീപിടിച്ച് 13 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുപ്പത് യാത്രക്കാരുമായി ഗുണയില്‍ നിന്നും ആരോണിലേക്കു പോകുകയായിരുന്നു ബസ്. ട്രക്കിലേക്ക് ഇടിച്ചു കയറിയ ബസ് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ സംഭവസ്ഥലത്ത് വച്ചു തന്നെ 12 പേര്‍ മരിച്ചു.

സംഭവത്തില്‍ അനുശോചനം രേഖപെടുത്തിയ മുഖ്യമന്ത്രി മോഹന്‍ യാദവ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button