India
റാലിക്കിടെ സംഘര്‍ഷം
ന്യുഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പൂരിയില്‍ ഹനുമാന് ജയന്തി റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തു . ഹനുമാന് ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രി രണ്ട് സമുദായത്തില്‍പ്പെട്ട ആളുകള്‍ ഏറ്റുമുട്ടിയിരുന്നു. കൂടാതെ കല്ലേറിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും ഏട്ട് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി നോര്‍ത്ത് വെസ്റ്റ് ഡി.സി.പി ഉഷാ രംഗ്നാനി അറിയിച്ചു.