IndiaLatest

കേരളത്തിന് 5000 കോടി വായ്പയെടുക്കാന്‍ കേന്ദ്ര അനുമതി

“Manju”

ഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്.

എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച്‌ നല്‍കിയിട്ടില്ല. നിലവില്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.

കേരളം നേരിടുന്ന വായ്പപ്രതിസന്ധി  മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ‌ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതില്‍ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാല്‍ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button