IndiaLatest

‍ 5ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് വിഡിയോകോള്‍ ചെയ്ത് കേന്ദ്രമന്ത്രി

“Manju”

മദ്രാസ് ഐ.ഐ.ടിയില്‍ തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് ആദ്യ വിഡിയോകോള്‍ നടത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിര്‍മ്മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇന്ത്യയില്‍ 5-ജി സേവനം ഓഗസ്ത്-സെപ്തംബര്‍ മാസത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5-ജി  സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ തുടക്കത്തില്‍ 5-ജി സ്‌പെക്‌ട്രം ലേലം ആരംഭിക്കുമെന്നും സൂചനകളുണ്ട്.

Related Articles

Back to top button