Uncategorized

കോവിഡ് കുറയുമ്പോള്‍ എലിയും അണ്ണാനും

“Manju”

തിരൂര്‍ : തിരൂരില്‍ 19കാരിക്ക് ചെള്ള് പനി(സ്ക്രബ് ടൈഫസ്) കണ്ടെത്തി. വിട്ടു മാറാത്ത പനി കാരണം രോഗം മൂര്‍ച്ഛിച്ച്‌ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് നടത്തിയ പരിശോധനകളിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്.

എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. തലവേദന, പനി, തണുത്തുവിറയ്ക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

Related Articles

Back to top button