KeralaLatest

രാഹുലിനായുള്ള കാത്തിരിപ്പ് അച്ഛന്‍ അവസാനിപ്പിച്ചു.

“Manju”

ആലപ്പുഴ: കേരളത്തില്‍ വിവാദമായ തിരോധാനങ്ങളുടെ കൂട്ടിത്തലാണ് ആലപ്പുഴയില്‍ നിന്നും 17 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാണാതായ രാഹുല്‍ എന്ന മൂന്നാം ക്ലാസുകാരന്റെ മിസ്സിങ് കേസും.
മകന് വേണ്ടി മുട്ടാവുന്ന വാതിലുകള്‍ എല്ലാം മുട്ടിയിട്ടും അവനെ തിരികെ ലഭിച്ചില്ല. ഇനിയും കാത്തിരിപ്പ് വയ്യെന്ന് പറഞ്ഞാണ് രാഹുലിന്റെ അച്ഛന്‍ എ കെ രാജു ജീവനൊടുക്കിയിരിക്കുന്നത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷം തികഞ്ഞിരുന്നു. മകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അലട്ടിയതാകാം പിതാവ് ജീവനൊടുക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
ക്രിക്കറ്റ് മൈതാനത്തു നിന്നും അവന്‍ മാഞ്ഞതെങ്ങോട്ട്?
കടംകഥ പോലയൊണ രാഹുലിന്റെ തിരോധാനവും. ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്ബതികളുടെ മകനായ രാഹുലിനെ 2005 മെയ് 18നാണ് കാണാതായത്. കാണാതാകുമ്ബോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. പഠനത്തിലും പഠനേതര കാര്യങ്ങളിലും മികവു പുലര്‍ത്തിയിരുന്ന മിടുക്കനായ വിദ്യാര്‍ത്ഥി.
കാണാതാകുന്ന ദിവസം വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ഇവിടെ നിന്നാണ് കാണാതായത്. തുടര്‍ന്ന് ആലപ്പുഴ പൊലീസ് തിരോധാന കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. മുത്തച്ഛന്‍ ശിവരാമ പണിക്കരുടെ പരാതിയിലായിരുന്നു അന്വേഷണം. കുട്ടിക്ക് എന്തെങ്കിലും അപകടം പിണഞ്ഞതാണോ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ടും അന്വേഷണം എങ്ങുമെത്താതി പോകുകയാണ് ഉണ്ടായത്.
പിന്നീട് ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്ബും കണ്ടെത്താനായില്ല. ലോക്കല്‍ പോലസ് അന്വേഷണം പരാജയമായതോടെ കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള മുറവിളികളും ഇതിനിടെ ഉയര്‍ന്നിരുന്നു. മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ല്‍ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ സിബിഐക്കും കേസില്‍ ഒന്നും കണ്ടെത്താനായില്ല.
രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മുത്തച്ഛന്‍ ശിവരാമ പണിക്കരും മരിച്ചിരുന്നു.
കുഞ്ഞിനെ കാണാതാകുമ്ബോള്‍ വിദേശത്തായിരുന്നു രാജു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടില്‍ വന്നതായിരുന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു – മിനി ദമ്ബതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു.
സോഷ്യല്‍ മീഡിയ വഴിയും തിരച്ചില്‍
സോഷ്യല്‍ മീഡിയയുടെ സാധ്യ ഉപയോഗിച്ചു കൊണ്ടും രാഹുലിനായുള്ള തിരച്ചിലുകള്‍ നടന്നിരുന്നു. എന്നാല്‍, രാഹുലിന്റെ പഴയ ചിത്രത്തിനൊപ്പം ഇപ്പോള്‍ യുവാവ് ആയാല്‍ എങ്ങനെയിരിക്കും എന്ന ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു അന്വേഷണം നടന്നിരുന്നു. മകന്റെ ഓര്‍മ്മക്കായി പഴയ കുഞ്ഞുടുപ്പും തുരുമ്ബുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ചായിരുന്ന അച്ഛനും അമ്മയും കാത്തിരുന്നത്.
കാണാതായിട്ടു വര്‍ഷങ്ങള്‍ ഴിഞ്ഞതിനാല്‍ രാഹുലിനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോയെന്ന ആശങ്കയില്‍ രാഹുല്‍ ഇപ്പോള്‍ കാഴ്ചയില്‍ എങ്ങനെയായിരിക്കും എന്ന ചിന്തയില്‍ ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ച്ചിരുന്നു. ഈ അന്വേഷണവും കാര്യമായി എങ്ങുമെത്തിയില്ല.
ഇതിനിടെ മിനി – രാജു ദമ്ബതികളുട രണ്ടാമത്തെ കുഞ്ഞ് ശിവാനി എന്നു പേരുള്ള ഈ പെണ്‍കുട്ടി ഇപ്പോള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മിനി കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറില്‍ ജീവനക്കാരിയാണ്. രാഹുലിനായുള്ള കാത്തിരിപ്പവസാനിപ്പിച്ച്‌ രാജു ജീവിതം അവസാനിക്കുമ്ബോള്‍ തളര്‍ന്ന് പോകുന്നത് മിനിയും ശിവാനിയുമാണ്.

Related Articles

Back to top button