KeralaLatest

സ്വന്തമായി ലിഫ്റ്റ് നിര്‍മ്മിച്ച് ചാക്കോ…

“Manju”

പത്തനംതിട്ട : വീടിന്റെ ടെറസില്‍ കയറിയിറങ്ങിയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കടമ്പനാട് കൊച്ചുപടിപ്പുര വീട്ടില്‍ കെ.എസ്.ഇ.ബി റിട്ട.അസി.എന്‍ജീനീയറായ അലക്സ് ജി.ചാക്കോ (75)നിര്‍മ്മിച്ചത് രണ്ട് ലിഫ്റ്റുകള്‍. ഒന്ന് വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മറ്റൊന്ന് സൗരോര്‍ജവും വൈദ്യുതിയും ആട്ടോമാറ്റിക്കായി മാറുന്നതും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതും. ഉപയോഗിക്കാനും ഉപേക്ഷിക്കാനും കഴിയാത്ത വീട്ടു സാധനങ്ങള്‍ അദ്ദേഹം ടെറസിന്റെ മുകളിലാക്കുന്നത് ലിഫ്റ്റിലാണ്.ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും ചുറുചുറുക്കോടെ കണ്ടുപിടുത്തങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നയാളാണ് അലക്സ്. അഞ്ച് വര്‍ഷം മുന്‍പാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് നിര്‍മ്മിച്ചത്. 120കിലോ ഭാരം വഹിക്കും. സൗരോര്‍ജത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ലിറ്റ് അടുത്തിടെ നിര്‍മ്മിച്ചു. ഇത് 150 കിലോ ഭാരം വഹിക്കും.കട്ടിലുകള്‍, മേശകള്‍, കസേരകള്‍ തുടങ്ങിയവ ലിഫ്റ്റിലാക്കി വീടിന്റെ ടെറസിലെത്തിക്കും. വേണമെങ്കില്‍ ഇരുചക്ര വാഹനങ്ങളും ലിഫ്റ്റില്‍ ടെറസിലെത്തിച്ച്‌ പാര്‍ക്ക് ചെയ്യാം. അലക്സ് ചാക്കോ തന്നെയാണ് ലിഫ്റ്റുകളുടെ വൈദ്യുതി, സോളാര്‍ കണ്‍ട്രോളറുകളും പാനലും രൂപകല്‍പ്പന ചെയ്തത്.

Related Articles

Back to top button