InternationalLatest

ജപ്പാന്‍ പത്രത്തില്‍ മോദിയുടെ ലേഖനം

“Manju”

ടോക്കിയോ : രണ്ട് ദിവസത്തെ ടോക്കിയോ സന്ദര്‍ശനത്തിനിടെ ഇന്ത്യയും ജപ്പാനും തമ്മിലുളള ബന്ധം വിശദീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സമാധാനത്തിനും സ്ഥിരതയ്‌ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-ജപ്പാന്‍ ബന്ധത്തെക്കുറിച്ചു ജപ്പാനിലെ പ്രമുഖ പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ മോദിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ഇന്ത്യ-ജപ്പാന്‍: സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും പങ്കാളിത്തം” എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര കൈമാറ്റം മുതല്‍ പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണം വരെയുളള കാര്യങ്ങളില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം അതിവേഗം വളരുകയാണ്. സൈബര്‍, ബഹിരാകാശ, അണ്ടര്‍വാട്ടര്‍ ഡൊമെയ്നുകള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ പങ്കാളിത്തം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

Related Articles

Back to top button