IndiaLatest

ഡോ എ ഗോപാലകൃഷ്ണന് വാസ്‌വിക് ഗവേഷണ പുരസ്‌കാരം

“Manju”

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് 2020ലെ വാസ്‌വിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ പുരസ്‌കാരം ലഭിച്ചു. അഗ്രികള്‍ച്ചറല്‍ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തില്‍ മത്സ്യജനിതക ഗവേഷണ മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം. പ്രശസ്തി പത്രവും ഒന്നര ലക്ഷം രൂപയുമടങ്ങുന്ന പുരസ്‌കാരം ശാസ്ത്രസാങ്കേതികപാരിസ്ഥിതിക ഗവേഷണ രംഗത്ത് മികച്ച സംഭാവകനകളര്‍പ്പിച്ചവര്‍ക്കാണ് നല്‍കി വരുന്നത്.

വംശനാശം നേരിടുന്ന മീനുകളുടെയും വാണിജ്യപ്രധാന മത്സ്യയിനങ്ങളുടെയും സംരക്ഷണത്തില്‍ ഏറെ സഹായകരമായ ഗവേഷണ പഠനങ്ങളുള്‍പ്പെടെ ഗവേഷണ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ ഡോ ഗോപാലകൃഷ്ണന്‍ സ്വന്തമാക്കിയിട്ടുണ്ട്. മീനുകളുടെ വിത്തുല്‍പാദന സാങ്കേതികവിദ്യകളുടെ വികസനം, ടാക്‌സോണമി, ജെനിറ്റിക് സ്‌റ്റോക് ഐഡന്റിഫിക്കേഷന്‍ തുടങ്ങിയവ ഇതില്‍പെടും. അദ്ദേഹം നേതൃത്വം നല്‍കിയ ജനിതക പഠനങ്ങളും വികസിപ്പിച്ച സാങ്കേതികവിദ്യകളും സമുദ്രജലകൃഷി ജനകീയമാക്കുന്നതിനും മീനുകളുടെ സംരക്ഷണത്തിനും ഏറെ സഹായകരമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനത്തിന് സഹായകരമാകുംവിധം ബദല്‍ ഉപജീവനം ഉറപ്പുവരുത്താന്‍ ഈ പഠനങ്ങള്‍ ഉപകരിച്ചതായി പുരസ്‌കാരസമിതി വിലയിരുത്തി.

അഗ്രികള്‍ച്ചറല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഉള്‍പ്പെടെ എട്ട് വിഭാഗങ്ങളിലായാണ് എല്ലാ വര്‍ഷവും വാസ്‌വിക ഗവേഷണ പുരസ്‌കാരം നല്‍കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായി ശ്രീകാന്ത് ബാഡ്‌വേയില്‍ നിന്നും ഡോ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

 

 

 

Related Articles

Back to top button