സിന്ധുമോൾ. ആർ
ആലപ്പുഴ: അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മിനുള്ളില്‍ തര്ക്കങ്ങളുയര്ന്ന ആലപ്പുഴ നഗരസഭയില്‍ സഭാധ്യക്ഷ സ്ഥാനം സിപിഎമ്മിലെ സൗമ്യരാജും ജയമ്മയും പങ്കുവയ്ക്കും. രണ്ടരവര്‍ഷം വീതം ഇരുവര്‍ക്കും അധ്യക്ഷപദവി ലഭിക്കും.
രണ്ടര വര്‍ഷം വീതം അധികാരം പങ്കുവയ്ക്കുന്നതിന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു ശുപാര്‍ശ നല്കി. സാധാരണഗതിയില്‍ സിപിഎമ്മിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അധികാരം പങ്കുവയ്ക്കുന്നതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കാറില്ല. നേരത്തെ, ജയമ്മയെ അധ്യക്ഷയാക്കാത്തത് പരസ്യപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.