IndiaLatest

പ്ലക്കാര്‍ഡും പിടിച്ച്‌ ഒന്നര മണിക്കൂര്‍; ജോലി വാഗ്ദാനം ചെയ്ത് 50 കമ്പനികള്‍

“Manju”

പഠിച്ചുകഴിഞ്ഞാല്‍, ഒരു നല്ല ജോലി എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടാണ് നമ്മള്‍ പ്രിയപ്പെട്ട കോഴ്സ് പഠിക്കുകയും ഇഷ്ടമുള്ള കോളേജില്‍ അഡ്മിഷന്‍ എടുക്കുകയും ചെയ്യുന്നത്.  എന്നാല്‍ ജോലി ലഭിക്കാന്‍ പാടുപെടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. താന്‍ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ജോലി ലഭിക്കാന്‍ വിചിത്രമായ വഴി തേടിയ ഒരു യുവാവിന്‍റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഈ ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഫലം കണ്ടു എന്നതാണ് സത്യം. 50 ഓളം കമ്ബനികളില്‍ നിന്ന് തനിക്ക് ഇപ്പോള്‍ ജോലി ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐസക് പറയുന്നു. പ്ലക്കാര്‍ഡുമായി റോഡരികില്‍ നില്‍ക്കുന്ന ഫോട്ടോ കണ്ട് പലരും തന്നെ കളിയാക്കിയെന്നും തനിക്ക് സങ്കടമുണ്ടെന്നും എന്നാല്‍ ആ ശ്രമം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ഐസക് പറയുന്നു.
ഗട്ടറിനടുത്തു നില്‍ക്കുന്ന ഐസക്കിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആദ്യത്തെ സ്ഥലത്ത് നിന്നപ്പോള്‍ നിരവധി പേര്‍ തന്നെ നോക്കി പരിഹസിച്ചു. അവിടെ നിന്ന് വേറെ ഒരു സ്ഥലത്തേക്ക് മാറിനിന്നപ്പോള്‍ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പ്രതീക്ഷ കൈവിടരുതെന്ന് ആളുകള്‍ ആശംസിച്ചതായും ഐസക് പറയുന്നു. മറൈന്‍ സയന്‍സ് ബിരുദധാരിയാണെന്നും ഒരു ജോലി വേണമെന്നുമാണ് പ്ലക്കാര്‍ഡില്‍ എഴുതിയത്. ജോലി ഉണ്ടെങ്കില്‍ വിളിക്കാന്‍ വേണ്ടി സ്വന്തം ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

Related Articles

Back to top button