IndiaLatest

ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭൂപേന്ദ്ര പട്ടേല്‍

“Manju”

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയോടൊപ്പം പതിനാറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പട്ടേൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി കസേരയിലെത്തുന്നത്.

ഗാന്ധി നഗറിലെ ഹെലിപാട്മൈതാനത്തിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഡിസംബർ 8-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 182 അംഗ സഭയിൽ 156 സീറ്റുകൾ നേടിയാണ് ബിജെപി തുടർച്ചയായി ഏഴാം തവണയും വിജയിച്ചത്.

 

Related Articles

Back to top button