InternationalLatest

മുഖത്ത് മായാത്ത പുഞ്ചിരി; അപൂര്‍വ്വ രോഗവുമായി കുഞ്ഞ്

“Manju”

അപൂര്‍വമായ രോഗാവസ്ഥയില്‍ ജനിച്ച ഒരു പെണ്‍കുഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എപ്പോഴും ചിരിക്കുന്ന മുഖഭാവമാണ് ഈ കുഞ്ഞിനുള്ളത്. ബൈലാറ്ററല്‍ മൈക്രോസ്‌റ്റോമിയ എന്ന അപൂര്‍വ രോഗാവസ്ഥയാണിത്. 2021 ഡിസംബറിലാണ് കുഞ്ഞ് ജനിച്ചത്. അയ്‌ല സമ്മര്‍ മുച്ച എന്നാണ് പെണ്‍കുഞ്ഞിന്റെ പേര്.

ഈ അവസ്ഥ കാരണം കുഞ്ഞിന് എപ്പോഴും ചിരിക്കുന്ന മുഖഭാവമാണുള്ളത്. ഓസ്‌ട്രേലിയന്‍ സ്വദേശികളായ ക്രിസ്റ്റീന്‍ വെര്‍ച്ചറിന്റെയും ബ്ലെയ്‌സ് മൗച്ചയുടെയും മകളാണ് അയ്‌ല. കുഞ്ഞിന് ഗര്‍ഭാവസ്ഥയില്‍ തന്നെ ഈ അപൂര്‍വ രോഗം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

എനിക്കും ബ്ലെയ്‌സിനും ഈ അവസ്ഥയെക്കുറിച്ച്‌ അറിയില്ലായിരുന്നു. മൈക്രോസ്റ്റോമിയ ബാധിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ അവസ്ഥ വളരെയധികം ഞെട്ടലുണ്ടാക്കിയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞിന്റെ അമ്മയായ വെര്‍ച്ചര്‍ പറയുന്നു. കുഞ്ഞിന്റെ നിരവധി ചിത്രങ്ങളും അമ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

ഈ അവസ്ഥയിലുള്ള 14 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫ്ലിന്‍ഡേഴ്സ് മെഡിക്കല്‍ സെന്ററില്‍ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞിന്റെ അമ്മയുടെ അള്‍ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ വിടര്‍ന്ന പുഞ്ചിരി ശസ്ത്രക്രിയയിലൂടെ മാറ്റാനായുള്ള ശ്രമത്തെ കുറിച്ച്‌ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ തേടുകയാണ് ഈ മാതാപിതാക്കള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഈ അവസ്ഥയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താനും അവര്‍ ശ്രമിക്കുന്നുണ്ട്.

Related Articles

Back to top button