KeralaLatest

വെ​സ്റ്റ് നൈ​ല്‍ പ​നി ബാ​ധി​ച്ച​യാ​ള്‍ മ​രി​ച്ചു

“Manju”

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ഒരു മരണം. തൃശൂര്‍ പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47 ) ആണ് മരിച്ചത്. ശക്തമായ നിര്‍ജലീകരണം വന്നതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം കണ്ടെത്താന്‍ വൈകിയത് രോഗം മൂര്‍ഛിക്കാന്‍ കാരണമായി. രണ്ട് ദിവസം മുന്‍പാണ് ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

കൊ​തു​കി​ല്‍ നി​ന്നും പ​ക​രു​ന്ന രോ​ഗ​മാ​ണ് വെ​സ്റ്റ് നൈ​ല്‍ പ​നി. ക്യൂ​ല​ക്സ് കൊ​തു​കു​ക​ള്‍ പ​ര​ത്തു​ന്ന വെ​സ്റ്റ് നൈ​ല്‍ ഫീ​വ​ര്‍ മാ​ര​ക​മാ​യാ​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ക്കാം. ഇ​തു​വ​രെ​യും ഈ ​രോ​ഗ​ത്തി​ന് മ​രു​ന്നോ വാ​ക്സി​നോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കൊ​തു​കി​ന്റെ ക​ടി​യേ​റ്റ് ര​ണ്ടാ​ഴ്ച ക​ഴി​യു​മ്പോഴാ​യി​രി​ക്കും ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​വു​ക.

പ​നി, ത​ല​വേ​ദ​ന, ഛര്‍​ദ്ദി, വ​യ​റു​വേ​ദ​ന, വ​യ​റി​ള​ക്കം എ​ന്നി​ങ്ങ​നെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടേ​ക്കാം. എ​ന്നാ​ല്‍ കൊ​തു​കി​ന്റെ ക​ടി​യേ​റ്റ 80 ശ​ത​മാ​നം പേ​ര്‍​ക്കും ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യി​ല്ലെ​ന്നും വ​രാം. ത​ല​ച്ചോ​റി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം പ​ക്ഷാ​ഘാ​തം, അ​പ​സ്മാ​രം, ഓ​ര്‍​മ​ക്കു​റ​വ് എ​ന്നി​വ​യ്ക്കും വ​ഴി​വെ​ക്കാം. മേ​ല്‍​പ്പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യു​ള്ള പ​നി ഉ​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഗ​വ. ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

Related Articles

Back to top button