Uncategorized

ആധാര്‍ ഫോട്ടോകോപ്പി കൈമാറരുത്

“Manju”

ആധാറിന്റെ ദുരുപയോഗം തടയാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും വിവിധ ആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യമ്പോള്‍ മാസ്ക് ചെയ്ത കോപ്പി മാത്രമേ നല്‍കാവൂയെന്നും കേന്ദ്രം നിര്‍ദേശിച്ചു.

അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണെന്നും കേന്ദ്രം വ്യക്തമാക്കി. യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്‍റിറ്റി പരിശോധിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയൂ. വ്യക്തികള്‍ അവരുടെ ആധാര്‍ കാര്‍ഡുകള്‍ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യു..ഡി..ഐയില്‍ നിന്നുള്ള ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

 

Related Articles

Back to top button