KeralaLatest

ശ്രീനാരായണ കോളേജിലെ മരങ്ങൾ”- പുസ്തകപ്രകാശനം ഇന്ന്

“Manju”

 

പോത്തൻകോട് : ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽകുമാർ.എസ്, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസർ ഡോ.എ. ഗംഗപ്രസാദ്, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗാർഡൻ ഉപജ്ഞാതാവ് അഖിലേഷ്. എസ്. വി. നായർ എന്നിവർ ചേർന്ന് രചിച്ച ‘ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ മരങ്ങൾ ( Trees of Sree Narayana College Chempazhanthy)’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4 ന് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. പുസ്തകത്തിന്റെ പ്രകാശനകർമ്മം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കും.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. അനിൽകുമാർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുൻ റിസർച്ച് ഹെഡ് ഡോ. സുനിൽ രാഘവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സഹീറത്ത് ബീവി, കള്ളിക്കാട് വാര്‍ഡ് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രൻ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ, ശാന്തിഗിരി ആര്‍-ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Related Articles

Back to top button