KeralaLatest

വിദ്യാര്‍ത്ഥികളെ കയറ്റിയില്ലെങ്കില്‍ ബസുടമക്കെതിരെ നടപടി

“Manju”

എറണാകുളം: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ലെങ്കില്‍ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മോട്ടോര്‍‍വാഹന വകുപ്പും ബസുകളിലെ പരിശോധന കര്‍ശനമാക്കി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വര്‍ധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ബസില്‍ നിന്നും മോശം സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിച്ച്‌ പോവുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാം. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button