LatestThiruvananthapuram

എം.ബി.രാജേഷ് മന്ത്രി ; എ.എൻ.ഷംസീർ സ്പീക്കർ

“Manju”

തിരുവനന്തപുരം; സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. തലശേരി എംഎൽഎ എ.എൻ.ഷംസീർ സ്പീക്കറാകും. എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കും. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.

എം.വി.ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത് തദ്ദേശം, എക്സൈസ് എന്നീ പ്രധാന വകുപ്പുകളായതിനാൽ എം.ബി.രാജേഷ് പകരക്കാരനാകുന്നതാകും ഉചിതമെന്ന് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായമുണ്ടായി.
കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കർ പദവിയിലേക്ക് കണ്ണൂരിൽനിന്നുള്ള ജനപ്രതിനിധി എത്തുകയായിരുന്നു.

Related Articles

Back to top button