KeralaKozhikodeLatest

ലോക പരിസ്ഥിതി ദിന; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കക്കോടി ആശ്രമത്തില്‍ തെങ്ങിന്‍ തൈ നട്ടു

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മരം നട്ടു.  കോഴിക്കോട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി,  ആശ്രമ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോകമാകെ പരിസ്ഥിതി ദിനമായി ആചരിക്കുന്നു.  പ്രകൃതിയില്‍  വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം വരുത്തുന്ന മാറ്റം ജീവജാലങ്ങളുടെ നിലനില്പിന് തന്നെ അപകടകരമാകുമെന്ന് മനസ്സിലാക്കിയാണ് യു.എന്‍.ഒ. ജൂണ്‍ 5 ന് പരിസ്ഥിതിയ്ക്കായി തിരഞ്ഞെടുത്തത്.  അന്തരീക്ഷത്തില്‍ നഷ്ടമായിക്കൊരിക്കുന്ന ഓക്സിജന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് മരങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.  മരങ്ങള്‍ നടുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിയ്ക്ക് തണലൊരുക്കുവാനും മഴയുടെ ലഭ്യത ഉറപ്പാക്കുവാനും സാധിക്കുന്നു. സര്‍ക്കാര്‍ തലത്തിലും സന്നദ്ധ സംഘടനകളും ഇന്ന് വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button