InternationalLatest

എവര്‍ട്ടന്റെ ആന്റണി ഗോര്‍ഡന് വേണ്ടി ചെല്‍സി

“Manju”

ആന്റണി ഗോര്‍ഡന് വേണ്ടി ചെല്‍സി എവര്‍ട്ടനെ സമീപിച്ചതായി റിപ്പോര്‍ട്ട്.അവര്‍ താരത്തിനു വേണ്ടി നല്‍കിയ ബിഡ് 40 മില്യണ്‍ പൗണ്ട് ആണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നുണ്ട്.35 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി എവര്‍ട്ടന്റെ കഴിഞ്ഞ സീസണിലെ നിലനില്‍പ്പിന് തന്നെ വലിയ ഒരു സംഭാവന നല്‍കിയ താരമാണ് അദ്ദേഹം. ഗോര്‍ഡന്റെ ഉയര്‍ച്ച മറ്റ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.അതിനാല്‍ എത്രയും പെട്ടെന്ന് ഒരു ഡീല്‍ പൂര്‍ത്തീകരിക്കാന്‍ ആയിരിക്കും ചെല്‍സിയുടെ നീക്കം. ടോട്ടന്‍ഹാം ഹോട്‌സ്‌പര്‍,ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ക്ലബുകളും താരത്തിനു വേണ്ടി ബിഡ് നല്‍കിയതായി വാര്‍ത്തയുണ്ട്.ഇപ്പോള്‍, സ്കൈ സ്‌പോര്‍ട്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം താരത്തിനെ ഈ സമ്മറില്‍ വിട്ട് നല്‍കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നും പക്ഷേ ഇരു ക്ലബുകളും ചര്‍ച്ച തുടരുന്നുണ്ട്.2012-ല്‍ ഗുഡിസണ്‍ പാര്‍ക്കിലേക്ക് പോകുന്നതിന് മുമ്ബ് ലിവര്‍പൂള്‍ അക്കാദമിയില്‍ നിന്ന് വളര്‍ന്ന താരത്തിനു എവര്‍ട്ടന്‍ ആവശ്യപ്പെടുന്നത് 50 മില്യണ്‍ പൗണ്ട് ആണ്.

Related Articles

Back to top button