InternationalLatest

ഉജ്ജ്വല വിജയം നേടി ബെല്‍ജിയം

“Manju”

പോളണ്ടിനെ 6-1 ന് തകര്‍ത്ത് നേഷന്‍സ് ലീഗ് എ മത്സരത്തില്‍ ബുധനാഴ്ച കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ ബെല്‍ജിയം മികച്ച ഒരു തിരിച്ചുവരവ് നടത്തി.വെള്ളിയാഴ്ച ഡച്ച്‌ പടയോട് 4-1 ന് തോല്‍വി വഴങ്ങിയ ബെല്‍ജിയത്തിന് ഈ വിജയം മികച്ച ആത്മാവിശ്വാസം നല്‍കിയേക്കും.മല്‍സരം തുടങ്ങി അരമണിക്കൂറിനു തൊട്ടുമുമ്ബ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി വലകുലുക്കിയപ്പോള്‍ ഒന്ന് സമ്മര്‍ദ്ധത്തില്‍ ആയി എങ്കിലും ആദ്യ പകുതി തീരുന്നതിന് മുന്പ് തന്നെ ഗോള്‍ നേടി കൊണ്ട് ആക്‌സല്‍ വിറ്റ്‌സല്‍ സമനില പിടിച്ചു.

കെവിന്‍ ഡി ബ്രൂയ്ന്‍, ട്രോസാര്‍ഡ് (രണ്ട്), ലിയാന്‍ഡര്‍ ഡെന്‍ഡോങ്കര്‍, അരങ്ങേറ്റക്കാരന്‍ ലോയിസ് ഓപ്പന്‍ഡ എന്നിവരുടെ ഗോളുകളിലൂടെ മുന്നേറിയ ബെല്‍ജിയം പോളണ്ടിന് മേല്‍ സര്‍വ മേഘലയിലും ആധിപത്യം പുലര്‍ത്തുന്ന കാഴ്ച്ചയാണ് കണ്ടത്.വിജയത്തോടെ രണ്ട് റൗണ്ടുകള്‍ക്ക് ശേഷം ഗ്രൂപ്പ് നാലില്‍ മൂന്നാം സ്ഥാനത്ത് ഉള്ള പോളണ്ടിനെ കടത്തി വെട്ടി രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ബെല്‍ജിയം.

Related Articles

Back to top button