InternationalLatest

കാരണം വെളിപ്പെടുത്തി സ്റ്റിമാച്ച്‌

“Manju”

ഏഷ്യാ കപ്പ് യോ​ഗ്യാതറൗണ്ടില്‍ ഇന്ത്യ വിജയത്തുടക്കമാണ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ​ഗോളിന് കംബോഡിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്. ഇനി അഫ്​ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവര്‍ക്കെതിരെ കൂടി ഇന്ത്യക്ക് മത്സരങ്ങളുണ്ട്.

നായകന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്നലെ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മത്സരത്തിലെ രണ്ട് ​ഗോളും നേടിയത് ഛേത്രിയായിരുന്നു. പ്രായത്തെ മറികടക്കുന്ന തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഛേത്രിക്ക് ഒരുപക്ഷെ ഹാട്രിക്ക് നേടാന്‍ അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ അരമണിക്കൂറോളം ശേഷിക്കെ ഛേത്രിയെ പിന്‍വലിക്കുകയായിരുന്നു പരിശീലകന്‍ ഇ​ഗോര്‍ സ്റ്റിമാച്ച്‌. ഇതിനുപിന്നില്‍ വ്യക്തമായ കാരണം കൂടിയുണ്ടെന്നാണ് സ്റ്റിമാച്ച്‌ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

എല്ലാവരും അത്ഭുതപ്പെടുന്നുണ്ടാകും ഞാനെന്തിനാണ് ഛേത്രിയേയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനേയും പിന്‍വലിച്ചതെന്ന്, കാരണം ​ഇന്നലെ കളിക്കളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തയവര്‍ അവരാണ്, ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ താരങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നതാണ് ഇതിനൊരു കാരണം, എന്നാല്‍ അതിലുമുപരിയായി ഛേത്രി ഇല്ലാതെ കളിച്ചുപഠിക്കേണ്ടത് ടീമിന് ആവശ്യമാണെന്ന ബോധ്യത്തിന്റെ പുറത്താണ് സബ്സ്റ്റിറ്റ്യൂഷന്‍ തീരുമാനം, വെറും 30 മിനിറ്റാണെങ്കില്‍ കൂടിയും ഛേത്രിയെ ആശ്രയിക്കാതെ ടീം കളിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാക്കേണ്ടിയിരുന്നുവെന്ന് സ്റ്റിമാച്ച്‌ പറഞ്ഞു.

Related Articles

Back to top button