IndiaLatest

10 ലക്ഷം നിയമനങ്ങള്‍ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തില്‍ 10 ലക്ഷം നിയമനങ്ങള്‍ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ഇതുവരെ കണ്ടതില്‍വച്ച്‌ ഏറ്റവും വലിയ നിയമനമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ കേന്ദ്രസര്‍വീസില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവിധ വകുപ്പുകളിലായിട്ടാണ് ഒഴിവുകളുള്ളത്. അതെസമയം ഏതൊക്കെ വകുപ്പുകളിലാണ് നിയമനം നടത്തുകയെന്നു കേന്ദ്രം പിന്നീട് അറിയിക്കും.

Related Articles

Back to top button