KeralaLatestThrissur

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ കായിക പ്രേമികൾക്കായി തുറന്നു കൊടുത്തു

“Manju”

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ കായിക പ്രേമികൾക്കായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ കായികപ്രതിഭകളെ വളർത്തിയെടുക്കുന്നതിന് പഞ്ചായത്ത് ഗ്രൗണ്ടിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിലെ 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 8 ലക്ഷത്തി അമ്പതിനായിരം രൂപയും ചേർത്ത് 54 ലക്ഷം രൂപ ചിലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയവും വോളി ബോൾ കോർട്ടും നിർമാണം പൂർത്തീകരിച്ചത്. വോളിബോൾ കോർട്ട്, ജമ്പിങ് പിറ്റ് എന്നിവയും ചേർത്ത് കായിക പ്രേമികൾക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.

Related Articles

Back to top button