InternationalLatest

ഒമിക്രോണ്‍ കൊറോണ മഹാമാരിയുടെ അവസാനഘട്ടമല്ല; ലോകാരോഗ്യ സംഘടന

“Manju”

ജനീവ : ആഗോളതലത്തില്‍ അതിവേഗം ഒമിക്രോണ്‍ വ്യാപിക്കുമ്പോള്‍ കോവിഡ് മഹാമാരി ഇതോടെ അവസാനിക്കുമെന്നതില്‍ വ്യത്യസ്ത അഭിപ്രായം. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ക്കിടയില്‍ തന്നെ കൊറോണയുടെ അവസാനഘട്ടമല്ല ഇതെന്നും ആണെന്നും രണ്ട് അഭിപ്രായമാണുള്ളത്. ഒമിക്രോണിന്റെ രോഗവ്യാപന രീതി അതിവേഗമാണ്. എന്നാല്‍ രൂക്ഷത കുറഞ്ഞതിനാല്‍ അത് നല്ല ലക്ഷണമാണെന്ന അഭിപ്രായവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസാണ് ഒമിക്രോണ്‍ അവസാനഘട്ടമല്ലെന്ന മുന്നറിയിപ്പ് നല്‍കിയത്. ഒമിക്രോണ്‍ വ്യാപനം പൂര്‍ത്തിയായാല്‍ ഇതോടെ കൊറോണ ഇല്ലാതാകുമെന്ന ചിന്ത അബദ്ധജഢിലവും ഏറെ അപകടകരവുമാണെന്നാണ് ടെഡ്രോസ് പറയുന്നത്. ഒമിക്രോണ്‍ രൂപപ്പെട്ട സാഹചര്യം പരിശോധിക്കുമ്പോള്‍ ഇനിയും പലതരത്തിലുള്ള വകഭേദങ്ങള്‍ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകുമെന്നും ടെഡ്രോസ് വ്യക്തമാക്കി.

Related Articles

Back to top button