KeralaLatest

ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ന​ട്ട് വ​ള​ര്‍ത്തി​യ​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

“Manju”

പ​ന​വൂ​ര്‍ ത​വ​ര​ക്കു​ഴി​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ന​ട്ട് വ​ള​ര്‍ത്തി​യ​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് മ​ണ​ക്കാ​കോ​ണം സ്വ​ദേ​ശി ഫ്രാ​ന്‍സി​സ് (65) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വ് ചെ​ടി​ക്ക് ഏ​ഴ​ടി​യോ​ളം പൊ​ക്കം​വ​രുമെന്ന് റിപ്പോര്‍ട്ട് . വ​സ്തു ഉ​ട​മ​യു​ടെ ബ​ന്ധു​വാ​യ ഇ​യാ​ള്‍ വാ​ങ്ങി​യ ക​ഞ്ചാ​വി​ല്‍ നി​ന്ന്​ വി​ത്തു​ക​ള്‍ മു​ള​പ്പി​ച്ച്‌ വ​ള​ര്‍ത്തു​ക​യാ​യി​രു​ന്നു. ഉ​ട​മ​ക്കോ മ​റ്റു​ള്ള​വ​ര്‍ക്കോ ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related Articles

Back to top button