IndiaLatest

മൂന്ന് ലൈബ്രറികള്‍ സ്ഥാപിച്ച്‌ പതിനൊന്നു വയസ്സുകാരി ആകര്‍ഷണ സതീഷ്

“Manju”

ഹൈദരാബാദില്‍ മൂന്ന് ലൈബ്രറികള്‍ സ്ഥാപിച്ച്‌ പതിനൊന്നു വയസ്സുകാരി ആകര്‍ഷണ സതീഷ്. തന്റെ സഹപാഠികള്‍, അയല്‍ക്കാര്‍ കുടുംബാംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ചാണ് ഈ കൊച്ചുമിടുക്കി ലൈബ്രറികള്‍ സ്ഥാപിച്ച്‌ മാതൃകയായത്. 4834 പുസ്‌കങ്ങള്‍ ഉപയോഗിച്ചാണ് ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ ആകര്‍ഷണ മൂന്ന് ലൈബ്രറികള്‍ സ്ഥാപിച്ചത്.

ഒരു ക്യാന്‍സര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കായി 1036 പുസ്തകങ്ങള്‍ ഒരുക്കിയ ലൈബ്രറി സ്ഥാപിച്ചു. സനത് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ 829 പുസ്‌തകങ്ങളുള്ള മറ്റൊരു ലൈബ്രറിയും ഒരുക്കി. ഇപ്പോള്‍ തന്റെ മൂന്നാമത്തെ ലൈബ്രറി നിബോളിയദ്ദയിലെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക ചില്‍ഡ്രന്‍സ് ഹോമില്‍ ഒരുക്കിയിരിക്കുന്നു.

കൊറോണ മഹാമാരിയെ തുടര്‍ന്നാണ് ഈ മിടുക്കി ചുറ്റുമുള്ളവരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് 4800-ലധികം പുസ്തകങ്ങള്‍ ശേഖരിച്ചു. ഇപ്പോള്‍ മൂന്നാമത്തെ ലൈബ്രറിയും സ്ഥാപിച്ചു. ഇതില്‍ ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പുസ്തകങ്ങളുണ്ട്. തന്റെ പിതാവാണ് പിന്തുണയെന്ന് ആകര്‍ഷണ എടുത്ത് പറഞ്ഞു. ആകര്‍ഷണയുടെ മാതൃകാപരമായ പ്രവര്‍ത്തിയില്‍ ഐപിഎസ് ശിഖ ഗോ അഭിനന്ദിച്ചു.

Related Articles

Back to top button