LatestThiruvananthapuram

ശാന്തിഗിരി ആശ്രമത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം

“Manju”
ശാന്തിഗിരി ആശ്രമത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം

പോത്തൻകോട് : അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ നാളെ (21/06/2022) കൂട്ടയോഗ നടക്കും. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് വർമ്മം സിറപ്പ് മരുത്വം ഡിപ്പാർട്ട്മെന്റിന്റേയും എൻ .എസ്.എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിലാണ് യോഗദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോമൺ യോഗ പ്രോട്ടോക്കോൾ പ്രകാരം രാവിലെ 7 മുതൽ നടക്കുന്ന കൂട്ടയോഗയിൽ നൂറിലധികം വിദ്യാർത്ഥികൾ വിവിധ യോഗമുറകൾ അവതരിപ്പിക്കും. 8ന് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കുന്ന യോഗദിനാചരണം പരിപാടികളൂടെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ മുഖ്യപ്രഭാഷണം നടത്തും.ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുവിധ് ജ്ഞാന തപസ്വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി, ഭാരതീയ ജനതാപാർട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറി എം. ബാലമുരളി, കോൺഗ്രസ് കോലിയക്കോട് മണ്ഡലം പ്രസിഡന്റ് കെ. കിരൺദാസ്, ആർട്സ് & കൾച്ചർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ് എം. പി, വർമ്മം ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എ.ജെന്നിഫർ ലെൻസി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിബു. ബി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button