InternationalLatest

മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ്

“Manju”

മോസ്കോ : റഷ്യയുടെ കരുത്തുറ്റ സര്‍മത് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഈ വര്‍ഷം അവസാനം ആദ്യമായി സൈന്യത്തിന്റെ ഭാഗമാകുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. സര്‍മതിന്റെ പരീക്ഷണങ്ങള്‍ സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പുട്ടിന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ‘ സാത്താന്‍ 2 ” എന്നറിയപ്പെടുന്ന സര്‍മതിന്റെ ആദ്യ പരീക്ഷണം റഷ്യ നടത്തിയിരുന്നു.ഏറ്റവും അകലെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാന്‍ ശേഷിയുള്ള ലോകത്തെ അതിശക്തമായ മിസൈലാണ് സര്‍മതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. 6,000 കിലോമീറ്ററിലേറെ അകലെയുള്ള സ്ഥാനത്തെ ലക്ഷ്യമാക്കി കുതിക്കാന്‍ കഴിയുന്ന സര്‍മതിന് 10ലേറെ ആണവ പോര്‍മുനകള്‍ വഹിക്കാനാകും. യു.കെയും യു.എസും സര്‍മതിന്റെ പ്രഹരപരിധിയില്‍ വരും. 2009ല്‍ നിര്‍മ്മാണം ആരംഭിച്ച സര്‍മത് നിലവില്‍ വരുന്നതോടെ സോവിയറ്റ് കാലഘട്ടത്തിലെ വൊയേവോഡ മിസൈല്‍ സിസ്റ്റത്തെ റഷ്യന്‍ സേന ഡിക്കമ്മിഷന്‍ ചെയ്യും.

മോസ്കോയില്‍ നിന്ന് 3,000 കിലോമീറ്റര്‍ അകലെ സൈബീരിയയിലെ ക്രാസ്നോയാര്‍സ്ക് മേഖലയിലാകും സര്‍മതിനെ വിന്യസിക്കുക എന്ന് റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസിന്റെ തലവന്‍ ഡിമിട്രി റൊഗോസിന്‍ സൂചിപ്പിച്ചിരുന്നു. അടുത്ത 40 വര്‍ഷത്തേക്ക് റഷ്യന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്ന ‘ സൂപ്പര്‍ വെപ്പണ്‍ ” ആണ് സര്‍മത് എന്ന് റൊഗോസിന്‍ പറയുന്നു.

Related Articles

Back to top button