IndiaLatest

നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ അടി; ഒരാള്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല

“Manju”

നാഗപട്ടണം: തമിഴ്‌നാട്ടില്‍ നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെല്‍വമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലില്‍ കാണാതായത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വല മുറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. കേസില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.

നാഗപട്ടണം അക്കരപ്പേട്ട തീരദേശ ഗ്രാമത്തില എസ്.ആത്മനാഥന്‍, എസ്. ശിവനേശ സെല്‍വം, എസ്. കളത്തിനാഥന്‍ എന്നീ മൂന്ന് പേരാണ് ഞായറാഴ്ച വൈകുന്നേരം ചെറിയ ബോട്ടില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. നാഗപട്ടണം മത്സ്യബന്ധന തുറമുഖത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ യന്ത്രവത്കൃത ബോട്ടില്‍ എത്തിയ കീച്ചങ്കുപ്പത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു.

യന്ത്രവത്കൃത ബോട്ടിന്റെ ചുക്കാന്‍ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളി ചെറിയ ബോട്ടില്‍ ഇടിക്കുകയായിരുന്നു. അങ്ങനെ ചെറിയ ബോട്ട് മറിയുകയും അതില്‍ ഉണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളും കടലില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് യന്ത്രവത്കൃത ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു. സമീപത്ത് തന്നെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന നമ്പ്യാര്‍ നഗറിലെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ വീണവരെ പുറത്തെടുത്ത് നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

കടലിനടിയില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ ശിവനേശ സെല്‍വത്തിന്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

Related Articles

Back to top button