IndiaLatest

ദാഹിച്ചു വലഞ്ഞ് രാജവെമ്പാല, വെള്ളം നല്‍കി യുവാവ്

“Manju”

 

ദിനവും പലതരത്തിലുള്ള നിരവധി വിഡിയോകളാല്‍ സമൃദ്ധമാണ് സോഷ്യല്‍ മീഡിയ. പാമ്ബ്, സിംഹം, കുരങ്ങ്, ആന, ആമ, വിവാഹം എന്നുവേണ്ട പലതരത്തിലുള്ളവയുടെ വീഡിയോകള്‍ ഇവിടെ ധാരാളം അപ്‌ലോഡ് ചെയ്യാറുണ്ട്. എങ്കിലും കൂടുതലും വൈറലാകുന്നത് പാമ്ബിന്റെ വീഡിയോ തന്നെയാണ്. ഇപ്പോഴിതാ ഒരു രാജവെമ്ബാലയുടെ വീഡിയോ വൈറലാകുകയാണ്.

കടുത്ത വേനലില്‍ കുറച്ചു തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് വലിയ ആശ്വാസമാണ്. വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ വെള്ളം അത്യാവശ്യവുമാണ്. മനുഷ്യന്‍മാര്‍ മുതല്‍ മൃഗങ്ങള്‍ വരെ എല്ലാവര്‍ക്കും അതും വേനല്‍ക്കാലത്ത് ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണിത്. അതുപോലെ ദാഹിച്ചു വലഞ്ഞിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്ബായ കിംഗ് കോബ്ര എന്നറിയപ്പെടുന്ന രാജവെമ്ബാലയും. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. വീഡിയോയില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ രാജവെമ്ബാലക്ക് വെള്ളം കൊടുക്കുന്നത് കാണാം.

വെറും 58 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്‌എസ്) ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button