IndiaLatest

രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റു

“Manju”

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റു. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് ഏവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യസഭാ ഉദ്യോഗസ്ഥര്‍ ഉപരാഷ്‌ട്രപതിയ്‌ക്കൊപ്പം ഔദ്യോഗിക നടപടിക്രമങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നത്. മറ്റ് അംഗങ്ങള്‍ ഇല്ലാതിരുന്ന ദിവസമായതിനാല്‍ പുതിയ അംഗങ്ങളില്‍ ഇന്ന് എത്തിയവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

245 അംഗ സഭയില്‍ നിലവില്‍ ബിജെപിയ്‌ക്ക് 95 പേരും കോണ്‍ഗ്രസ്സിന് 29ഉം സീറ്റുകളുമാണ് ഉള്ളത്. 233 പേര്‍ തിരഞ്ഞെടുക്കപ്പെട്ട് വരുന്നവരും 12പേര്‍ രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നവരുമാണ്. ഇത്തവണ 15 സംസ്ഥാനങ്ങളിലായി 57 പേരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട് വന്നത്.

Related Articles

Back to top button