InternationalLatest

നൈജീരിയയില്‍ നിന്നും അതിസാഹസികമായി സ്‌പെയിനിലെത്തിയത് മൂന്ന് കുടിയേറ്റക്കാര്‍

“Manju”

സ്‌പെയിന്‍: എണ്ണക്കപ്പലിനു പുറത്തു വെള്ളത്തോട് ചേര്‍ന്നുള്ള ഭാഗത്ത് ഒളിച്ചിരുന്നു യാത്ര ചെയ്ത് അതിസാഹസികമായി സ്‌പെയിനിലെത്തിയ മൂന്ന് നൈജീരിയക്കാരെ പിടികൂടി.
റഡറിന്റെ മുകളില്‍ ഇരുന്നു നൈജീരിയയില്‍നിന്നു 11 ദിവസം നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്‌പെയിനിലെ കനേറി ഐലന്റ്‌സില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് മൂവരേയും പിടികൂടിയത്. മൂവരേയും അധികൃതര്‍ ആശുപത്രിയിലാക്കി.
264 മണിക്കൂര്‍ നീണ്ട യാത്രയില്‍ 2700 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 5,000 കിലോമീറ്റര്‍) ആണ് സാഹസികമായി ഇവര്‍ സഞ്ചരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണ്.
പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമാണു റഡര്‍. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാര്‍ഡാണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുമെന്നും സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button